അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.
Nov 6, 2026 06:12 AM | By PointViews Editor

 മുട്ടുമാറ്റി (കേളകം)  :  കുട്ടികളുടെ കായിക ക്ഷമത ഉറപ്പു വരുത്തുന്നതിനു വേണ്ടിയും ഒപ്പം മഴക്കാലത്തും മറ്റും ജലാശയങ്ങളിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ അതിജീവിക്കാൻ പരിശീലനം നൽകുന്നതിനും ലക്ഷ്യമിട്ട് കേളകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. പേരാവൂർ ഫയർ ഫോഴ്‌സിന്റെയും വനം വകുപ്പിൻ്റെയും സഹകരണത്തോടെ സൗജന്യമായാണ് നീന്തൽ പരിശീലനം നൽകുന്നത്. അടക്കാത്തോടിന് സമീപം കോച്ചിക്കുളത്ത് ചീങ്കണിപ്പുഴയിൽ പ്രത്യേക തടയണ നിർമിച്ചാണ് നീന്തൽ പരിശീലനം നൽകുന്നത്. ഇതിനായി കഴിഞ്ഞ ദിവസം പുഴയോരം വൃത്തിയാക്കുകയും താൽക്കാലിക തടയണ നിർമിക്കുകയും ചെയ്‌തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾക്കാണ് ഏഴ് ദിവസങ്ങളിലായി വിദഗ്‌ധരുടെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുന്നത് പരിശീലന പദ്ധതി കേളകം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌ഥിരം സമിതി ചെയർപഴ്‌സൻ ഷിജി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷന്മാരായ അബ്‌ദുൾ സലാം. സുനിത രാജു വാത്യാട്ട്, പഞ്ചായത്തംഗം ജോർജ്‌കുട്ടി താന്നിവേലിൽ, കേളകം എസ്.ഐ തോമസ് സെബാസ്‌റ്റ്യൻ, ഫോറസ്‌റ്റർ കെ. മനോജ്‌കുമാർ, ചെട്ടിയാംപറമ്പ് ഗവ യുപി സ്‌കൂൾ പ്രധാന അധ്യാപകൻ സഹദേവ്, പേരാവൂർ ഫയർഫോഴ്‌സ് അംഗങ്ങളായ രമേശൻ ആലച്ചേരി, ഫ്രാൻസീസ്, ബാബു ആയോടൻ, ടി. ജെ. റോബിൻ, അനൂപ്, ജിതിൻ, അനീഷ്, ജിനീഷ് എന്നിവർ പ്രസംഗിച്ചു. പരിശീലന പദ്ധതിയെ കുറിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ് പറയുന്നു -

പ്രകൃതിദുരന്തങ്ങൾ പതിവായമേഖല ആയതിനാൽ മഴക്കാലത്തും, മറ്റ് ചിലപ്പോൾ പുഴകളിലും ജലാശയങ്ങളിലും പെട്ടു പോകുമ്പോഴും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ നീന്തൽ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നതുകൊണ്ടാണ് പഞ്ചായത്ത് മുൻകൈയെടുത്ത് പരിശീലന പദ്ധതി സംഘടിപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശീലനം നൽകുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു.


.

Swimming training at Kelakam Panchayat is essential for survival.

Related Stories
സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

Nov 6, 2026 07:57 AM

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ...

Read More >>
ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

Nov 5, 2026 06:14 PM

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ...

Read More >>
ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ ജോലിയില്ല!

Nov 5, 2026 03:46 PM

ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ ജോലിയില്ല!

ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ...

Read More >>
കണ്ണൂർ കലക്ടർക്ക് ചെക്ക് വച്ച് 7 വയസ്സുകാരി ആരാധ്യ. കലക്ടറുടെ കള'ത്തിലെ അതിഥിയായി എത്തി മൂന്ന് മിനുറ്റിനുള്ളില്‍ ചെക്ക് വച്ച് തിളങ്ങി.

Nov 5, 2026 11:13 AM

കണ്ണൂർ കലക്ടർക്ക് ചെക്ക് വച്ച് 7 വയസ്സുകാരി ആരാധ്യ. കലക്ടറുടെ കള'ത്തിലെ അതിഥിയായി എത്തി മൂന്ന് മിനുറ്റിനുള്ളില്‍ ചെക്ക് വച്ച് തിളങ്ങി.

കണ്ണൂർ കലക്ടർക്ക് ചെക്ക് വച്ച് 7 വയസ്സുകാരി ആരാധ്യ. കലക്ടറുടെ കള'ത്തിലെ അതിഥിയായി എത്തി മൂന്ന് മിനുറ്റിനുള്ളില്‍ ചെക്ക് വച്ച്...

Read More >>
തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ.  കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

Nov 4, 2026 07:17 AM

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം...

Read More >>
വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

Nov 3, 2026 09:56 PM

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ...

Read More >>
Top Stories